BollywoodGeneralLatest NewsNEWS

പരുക്ക് ഭേദമായി; ഇനി സൈനയായി ഷൂട്ടിങ്ങിനിറങ്ങാൻ പരിനീതി ചോപ്ര

ചിത്രത്തിൽ, മനവ് കൗൾ ആണ് സൈനയുടെ കോച്ച് പുല്ലേല ഗോപിചന്ദായി അഭിനയിക്കുന്നത്. കരൺ ജോഹറും, പരേഷ് റാവലുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

ഇന്ത്യൻ ദേശീയ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ ആസ്പദമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈന നെഹ്‍വാളായി അഭിനയിക്കുന്നത്. ‘സൈന’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ കപൂറായിരുന്നു ആദ്യം നായികയായി എത്തിയതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, നായിക പരിനീതി ചോപ്രയുടെ കഴുത്തിന് പരുക്കേറ്റതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. എന്നാൽ നിലവിൽ, നായികയുടെ ആരോഗ്യനില പൂർവ സ്ഥിതിയിലെത്തിയെന്നും, സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ബാ‍ഡ്‍മിന്റണ്‍ കോര്‍ട്ടിലേകക് വീണ്ടും എത്തുന്നതിനായി കാത്തിരിക്കാനാകുന്നില്ല. സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞാൻ നന്ദി പറയുന്നു. അവരുടെ പിന്തുണയാണ് എന്നെ വീണ്ടും കോര്‍ട്ടിലേക്ക് എത്തിക്കുന്നത്. എട്ട്- പത്ത് മണിക്കൂറോളം ബാഡ്‍മിന്റണ്‍ കോര്‍ട്ടില്‍ നില്‍ക്കേണ്ടതുണ്ട്. സിനിമ തുടങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്നും പരിനീതി ചോപ്ര അറിയിച്ചു.

2020ൽ ചിത്രീകരണം പൂർത്തിയാക്കുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, അമോലെ ഗുപ്തേയാണ്. ടി സീരിസിന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ബുഷൻ കുമാർ ആണ്. ചിത്രത്തിൽ, മനവ് കൗൾ ആണ് സൈനയുടെ കോച്ച് പുല്ലേല ഗോപിചന്ദായി അഭിനയിക്കുന്നത്. കരൺ ജോഹറും, പരേഷ് റാവലുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button