
പതിനഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ആ നടിയോടൊപ്പം അഭിനയിക്കാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് സൈജു കുറുപ്പ്. മംമ്ത മോഹൻദാസാണ് സൈജുവിന്റെ ആ ഇഷ്ട നടി. 15 വർഷങ്ങൾക്ക് മുൻപ്, മയൂഖമെന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായ് ഒന്നിച്ചഭിനയിക്കുന്നത്.
പുതുമയുള്ള ഈ അനുഭവത്തെകുറിച്ച് സൈജുവാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഫോറെൻസിക്കിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.
ചിത്രത്തിൽ ടൊവിനോയുടെ നായികയായാണ് മംമ്ത എത്തുന്നത്.
“പതിനഞ്ചു വർഷം മുൻപ് ഹരിഹരൻ സാറിന്റെ മയൂഖത്തിൽ അഭിനയിക്കുമ്പോൾ ഞങ്ങൾ കുട്ടികളായിരുന്നു. എന്നാൽ, അത്രയും വർഷങ്ങൾക്കിപ്പുറം ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണ്, ഭീകരമായ യുദ്ധങ്ങളോട് പോരാടി നേടിയ കുറച്ചു അനുഭവങ്ങളും കുറച്ചു വളർച്ചയുമായി. മമ്തയോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷം..”, സൈജു ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments