CinemaGeneralLatest NewsMollywoodNEWS

കുടുംബത്തിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് പ്രിയങ്കയും നിക്കും

ഡിസംബര്‍ ഒന്നിന് ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഇരുവരും

ബോളിവുഡ് സിനിമയിലെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ഡിസംബര്‍ ഒന്നിന് ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇതിന് മുൻപായി ഭര്‍ത്താവ് നിക് ജൊനാസിന് ഒരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് താരം. ഇരുവരുടെയും സന്തുഷ്ട കുടുംബത്തിലേക്ക് ഒരു ജെര്‍മന്‍ ഷെപ്പേഡ് ആണ് എത്തിയിരിക്കുന്നത്.

 

 

View this post on Instagram

 

Back with my boys.. ?welcome home @ginothegerman .. we still love you mostest @diariesofdiana ?❤️? @nickjonas

A post shared by Priyanka Chopra Jonas (@priyankachopra) on

ഇരുവരും ഗിനോ എന്നാണ് ഈ നായക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഗിനോയുടെ ചിത്രങ്ങളും വീഡിയോയും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 2018 ഡിസംബര്‍ ഒന്നിനായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. അമേരിക്കൻ ഗായകനാണ് നിക്.

ഷോനാലി ബോസ് ഒരുക്കിയ ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് പ്രിയങ്കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘വി കാന്‍ ബി ഹീറോസ്’ എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button