
നടൻ പൃഥ്വിരാജിന്റെ പുതു ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഈ ഏറ്റവും പുതിയ ചിത്രം ഒരു പ്രശസ്ത നടന്റെയും അദ്ദേഹത്തിന്റെ തീവ്ര ആരാധകന്റെയും കഥയാണ് പറയുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിൽ പ്രശസ്ത നടനായി പ്രിത്വിരാജൂം അയാളുടെ കടുത്ത ആരാധകനായി സുരാജുമാണെത്തുന്നത്. “ഞാന്‍ തേടും താരം” എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. താരാരാധനയുടെ വിവിധ തലങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടുള്ള ഗാനമാണിത്.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യക്സണ്‍ ഗാരി പെറേറയും നേഹ നായരും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.
പൃഥ്വിരാജിന്റെ 105ാം ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. മിയ, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 20നായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
Post Your Comments