മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. സീരിയല്‍വിരോധികള്‍ പോലും കൃത്യമായി കാണുന്ന പരിപാടികളിലൊന്നാണിത്. ഇപ്പോഴിതാ ആയിരം എപ്പിസോഡ് ലക്ഷ്യമാക്കി മുന്നേറുകയാണ് പരമ്പര. ഇതിലെ താരങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. നീലുവിന്റെ പടവലം വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു നേരത്തെ കണ്ടിരുന്നതെങ്കില്‍ ഇത്തവണ ബാലുവും സംഘവും നെയ്യാറ്റിന്‍കരയിലേക്കാണ് പോവുന്നത്.
ബാലുവിന്റെ അച്ഛനും അമ്മയും സുരേന്ദ്രനുമൊക്കെയായി ഇടയ്ക്കിടയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നും പാറമട വീട്ടിലേക്ക് അതിഥികളായി എത്താറുണ്ട്. എല്ലാമാസവും ചേട്ടനേയും കുടുംബത്തേയും കാണാനായി സുരേന്ദ്രന്‍ എത്താറുണ്ട്. ചേട്ടന്‍ അങ്ങോട്ടേക്ക് വരാത്തതിന്റെ പരിഭവവും പറഞ്ഞാണ് സുരേന്ദ്രന്‍ പോവാറുള്ളത്. ആ പരാതി തീര്‍ത്തിരിക്കുകയാണ് ബാലുവും സംഘവും.
ഇപ്പോഴിതാ വരാനിരിക്കുന്ന എപ്പിസോഡില്‍ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയ ബാലു തന്റയെ കുട്ടിക്കാലത്തെ അനുഭവങ്ങളും ശീലങ്ങളെക്കുറിച്ചുമൊക്കെ മക്കളോട് സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് മുടിയനും കേശുവുമായി തോട്ടില്‍ കുളിക്കാനും പോയിരുന്നു. കുളിച്ച് വരുന്നതിനിടയിലാണ് പരിഭ്രമിച്ച് ബാലു ഓടിയത്. അ്‌യ്യോ ഇത് നെയ്യാറ്റിന്‍കരയിലും എത്തിയോ, അമരവിള കുഞ്ഞമ്മയെന്ന് പറഞ്ഞായിരുന്നു ബാലു ഓടിയത്. എടാ നില്‍ക്കെടാ എന്ന് പറഞ്ഞായിരുന്നു കുഞ്ഞമ്മയുടെ വരവ്. ഇനിയങ്ങോട്ടുള്ള കാഴ്ചകളെല്ലാം അവിടെ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പരുപാടിയുടെ അടുത്ത് എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments