Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMollywoodNew ReleaseNEWS

‘ നാടുകടത്തപെടലിന്റെ കഥ’; മാലിക്ക് ടീമിന്റെ ചിത്രങ്ങൾ പങ്കുവച്ചു വിനയ് ഫോർട്ട്

ടേക്ക് ഓഫ് പോലെ, ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ഈ ചിത്രം.

നടൻ വിനയ് ഫോർട്ട് അടുത്ത ദിവസം പങ്കുവച്ച മാലിക്ക് ടീമിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റടുത്തിരിക്കുകയാണ്. മലയാള പുതുതലമുറ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു നിരവധി ആരാധകരെ നേടിയ ഫഹദ് ഫാസിലും , നിമിഷ സജയനും ആദ്യമായി താരജോഡികളാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്ക്. ഇൻസ്റാഗ്രാമിലൂടെ മാലിക്ക് ടീം അഗംങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിനയ് ഫോർട്ട് പങ്കുവെച്ച ചിത്രം ഇപ്പോൾ തരംഗമാവുകയാണ്. ടേക്ക് ഓഫിനു ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാലിക്കിനുണ്ട്.

ടേക്ക് ഓഫ് പോലെ, ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ഈ ചിത്രം.

View this post on Instagram

Team @malikmovieofficial # Lakshadweep schedule # mahesh Narayanan’s MALIK

A post shared by Vinay Forrt (@vinayforrt) on


ഫഹദിനും നമിഷ സജയനുമൊപ്പം വിനയ് ഫോർട്ട്, ജോജു ജോർജ് ,ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ജലജ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്. കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ, സംവിധായകൻ മഹേഷ് നാരായണൻ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.

ഒരു ന്യൂന പക്ഷ സമുദായം നേരിടുന്ന നാടുകടത്തൽ ഭീക്ഷണിയും, അതിനോടുള്ള ചെറുത്ത് നിൽപ്പുമാണ് മാലിക്കിലെ പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button