CinemaGeneralLatest NewsMollywoodNEWS

വിനീതിന്റെ നെഞ്ചോടു ചേര്‍ന്ന് ചായുറങ്ങുന്ന മകള്‍ , അച്ഛമാര്‍ക്കെല്ലാം മാതൃകയാണെന്ന് ലിസി

ഗായകന്‍, അഭിനേതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ വിനീത് നല്ലൊരു അച്ഛനും കൂടിയാണ്

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികമാരിലൊരാളാണ് ലിസി. സിനിമയില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്ന സമയത്തായിരുന്നു കല്യാണിയും സിദ്ധാര്‍ത്ഥും ജനിച്ചത് ഇതോടെ  അവരുടെ കാര്യങ്ങളില്‍ പൂര്‍ണശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.

എന്നാൽ പിന്നീട് പ്രിയദര്‍ശനുമായി വിവാഹമോചനം നേടിയിരുന്നുവെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളായി കഴിയുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലിസി തന്റയെ വിശേഷങ്ങള്‍എല്ലാം പങ്കുവെച്ചും എത്താറുണ്ട്.

ഇപ്പോഴിതാ ‘ഹെലന്‍’ എന്ന ചിത്രം കാണാൻ എത്തിയപ്പോൾ കണ്ട കാഴ്ചയെ കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം. ചെന്നൈയില്‍ ഹെലന്റെ പ്രത്യേക പ്രദര്‍ശനം കാണാൻ എത്തിയപ്പോൾ വിനീത് ശ്രീനിവാസനും സിനിമ കാണാനായി എത്തിയിരുന്നു. കുഞ്ഞുമകളേയും കൊണ്ടായിരുന്നു വിനീത് എത്തിയത്. മകളൊപ്പമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം സിനിമ ശരിക്കും ആസ്വദിച്ചിരുന്നു. ഈ കാഴ്ചയാണ് തനിക്കൊരുപാട് ഇഷ്ടമായതെന്നും ലിസി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഗായകന്‍, അഭിനേതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ വിനീത് നല്ലൊരു അച്ഛനും കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണെന്നും താരം പറയുന്നു. യുവതലമുറയിലെ അച്ഛന്‍മാര്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ് വിനീതിനെയെന്നും ലിസി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button