CinemaGeneralLatest NewsMollywoodNEWS

രണ്ട് തവണ സെയ്ഫിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; വെളിപ്പെടുത്തലുമായി കരീന കപൂര്‍

”സെയ്ഫ് എന്നോട് പറയുമായിരുന്നു ഇനി വിവാഹിതരാകാം എന്ന്. എന്നാല്‍ ഞാനത് നിരസിച്ചു കൊണ്ടിരുന്നു.”

ബോളിവുഡിലെ റൊമാന്റിക് കപ്പിള്‍സ് ആണ് സെയ്ഫ് അലിഖാനും കരീന കപൂറും. 2008-ല്‍ ‘ടഷന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2012-ല്‍ സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കരീനയുമായുള്ള വിവാഹം.

വിവാഹത്തിന് മുമ്പ് താന്‍ രണ്ട് തവണ സെയ്ഫിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതായാണ് കരീന ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്. ”സെയ്ഫ് എന്നോട് പറയുമായിരുന്നു ഇനി വിവാഹിതരാകാം എന്ന്. എന്നാല്‍ ഞാനത് നിരസിച്ചു കൊണ്ടിരുന്നു.”

”എനിക്ക് നിങ്ങളെ അറിയില്ല, എന്നാണ് ഞാന്‍ പറയാറുള്ളത്. അതൊരു ‘നോ’ ആയിരുന്നില്ല, എനിക്ക് നന്നായി മനസ്സിലാക്കണം എന്നായിരുന്നു” എന്ന് കരീന തുറന്ന് പറഞ്ഞു. പിന്നീട് അത് നല്ലൊരു തീരുമാനം ആയി തോന്നിയെന്നും കരീന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button