CinemaGeneralLatest NewsMollywoodNEWS

ആവിഷക്കാര സ്വാതന്ത്യം ഒരു കലകാരന്റെ മനുഷ്യാവകാശമാണ്; ഷെയന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി

പ്രശ്നങ്ങൾ ജനാധിപത്യ രീതിയിലാണ് പരിഹരിക്കേണ്ടത്...തെറ്റ് ഇനി ഇയാളുടെ ഭാഗത്താണെങ്കിൽ പോലും ആവിഷക്കാര സ്വാതന്ത്യം കലകാരന്റെ മനുഷ്യാവകാശമാണ്

വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.  ഷെയ്ന്‍ നിഗം മുടിയും താടിയും വെട്ടിയപ്പോഴായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് താരത്തെ വരാനിരിക്കുന്ന സിനിമകളില്‍ നിന്നും ഒഴിവാക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ താരത്തിന് പറയാനുള്ളത് കേള്‍ക്കാതെ അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഷെയ്ന് പറയാനുള്ളത് കേള്‍ക്കാതെ അദ്ദേഹത്തെ വിലക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റയെ നിലപാട് വ്യക്തമാക്കിയത്.

സ്വന്തം കഴിവുകൊണ്ട് നായകസ്ഥാനത്തേക്ക് ഉയർന്ന ഈ കലാകാരന്റെ സിനിമകൾ കാണാൻ ഒരു വലിയ പ്രേക്ഷക സമൂഹം തയ്യാറായി നിൽക്കുമ്പോൾ …അയാൾ ഉന്നയിച്ച മനുഷ്യാവകശ പ്രശ്നങ്ങൾ കേൾക്കാതെ ഏകപക്ഷിയമായി അയാൾകെതിരെയുള്ള ഒരു വിലക്ക് അംഗീകരിക്കാൻ പറ്റുന്നതല്ലാ…അത് ഏത് സംഘടനകൾ ചെയ്താലും അത് ഫാസിസമാണ്…പ്രശ്നങ്ങൾ ജനാധിപത്യ രീതിയിലാണ് പരിഹരിക്കേണ്ടത്…തെറ്റ് ഇനി ഇയാളുടെ ഭാഗത്താണെങ്കിൽ പോലും …ആവിഷക്കാര സ്വാതന്ത്യം കലകാരന്റെ മനുഷ്യാവകാശമാണ് …പ്രത്യകിച്ചും പുരോഗമന കേരളത്തിൽ

shortlink

Related Articles

Post Your Comments


Back to top button