രജനികാന്ത് നായകനാവുന്ന ദർബാറിൽ ആദ്യ ലിറിക്കൽ ഗാനം പുറത്ത്. അനിരുദ്ധ് സംഗീതമൊരുക്കിയ പാട്ട് ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രമണ്യമാണ്. നയന്‍താര നായികയാവുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് എ.ആര്‍.മുരുഗദോസാണ്. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. വിവേകാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. എസ് പി ബാലസുബ്രമണ്യത്തിനൊപ്പം അനിരുദ്ധ് രവിചന്ദ്രനും ചേര്‍ന്നാണ് ആദ്യ ഗാനം ആലപിച്ചിരിക്കുന്നത്.
Post Your Comments