മലയാള സിനിമയിലൂടെ തുടക്കം കുറിച്ച താരമാണ് വിക്രം. ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരമായി മാറിയ താരത്തെ ചിയാനെന്ന പേരിലാണ് ആരാധകര്‍ വിളിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ ശ്രമങ്ങളാണ് അദ്ദേഹം നടത്താറുള്ളത്. സെലക്ടീവായിട്ടാണ് താരം ചിത്രങ്ങൾ സ്വീകരിക്കാറുള്ളത്. മണിരത്നത്തിന്രെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
കാത്തിരിപ്പിനൊടുവില്‍ മകനും സിനിമയില്‍ അരങ്ങേറിയ സന്തോഷത്തിലാണ് താരം ഇപ്പോള്‍. ആദിത്യവര്‍മ്മ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്നോടിയായുള്ള പ്രമോഷന് പരിപാടികളിലെല്ലാം വിക്രമും പങ്കെടുത്തിരുന്നു. മകന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാണാനും വേണ്ട മാറ്റങ്ങള്‍ വരുത്താനും ഡബ്ബിംഗിനുള്ള നിര്‍ദേശങ്ങളുമൊക്കെ നല്കി വിക്രമും സജീവമായിരുന്നു.
അപ്പയുടെ ശക്തമായ പിന്തുണയാണ് തനിക്ക് ഗുണകരമായി മാറിയതെന്ന് ധ്രുവ് പറഞ്ഞിരുന്നു. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലായ്പ്പോഴും അപ്പ ഒപ്പമുണ്ടായിരുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് ധ്രുവ് എത്തിയിരുന്നു. ഈ സിനിമയെക്കുറിച്ച് അപ്പ സംസാരിച്ചിരുന്നുവെങ്കിലും ചിത്രീകരിച്ച രംഗങ്ങളെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോയൊന്നും പ്രതികരിച്ചിരുന്നില്ല. അതെല്ലാം സര്‍പ്രൈസാക്കി വെക്കുകയായിരുന്നു. തന്റെ ജിം ട്രെയിനറിനടക്കം അദ്ദേഹം വീഡിയോയും ചിത്രങ്ങളുമൊക്കെ കാണിച്ചുകൊടുത്തിരുന്നു. ഇത്തരത്തിലൊരു പിന്തുണ തുടക്കകാലത്ത് അപ്പയ്ക്ക് ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞേനെയെന്നും ധ്രുവ് പറയുന്നു.
Post Your Comments