പ്രമുഖ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ നടന് കുഴഞ്ഞുവീണ് മരിച്ചു. തയ്വാന്-കനേഡിയന്‍ നടനും മോഡലുമായ ഗോഡ്ഫ്രീ ഗവോ (35)യാണ് ചൈനയില്‍ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ അന്തരിച്ചത്. ചൈനീസ് റിയാലിറ്റി ഷോ ‘ചേസ് മീ’യുടെ ചിത്രീകരണത്തിനിടെ നിങ്ബോയില്വെച്ചായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ട്.
മത്സരാര്‍ഥികള്‍ക്ക് നല്ല കായികാധ്വാനമുള്ള ടാസ്കുകള് നല്കുന്ന റിയാലിറ്റി ഷോ ആണ് ’ചേസ് മീ’. ഷോയിലെ ഒരു ടാസ്കിനിടയില് ഗവോ കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയുമായിരുന്നെന്ന് ഷോയുടെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ‘അദ്ദേഹം സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍െറ ജീവന് നിലനിര്‍ത്താനുള്ള മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നം പരാജയപ്പെട്ടു. അതിന്റെ ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഞങ്ങള്‍ ഇനിയും മോചിതരായിട്ടില്ല’ -നിര്‍മാതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ സെറ്റിലെ സുരക്ഷാ പാളിച്ചകളാണ് ഗവോയുടെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താരത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയെന്നും പ്രൊഡക്ഷന്‍ ജീവനക്കാരെ ഉദ്ധരിച്ച് ചില ചൈനീസ് വെബ്സൈറ്റുകള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്
Post Your Comments