മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ബിജു മേനോനേയും സംയുക്ത വര്‍മ്മയേയും വിശേഷിപ്പിക്കാറുള്ളത്. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ ഭാവനയെന്ന കഥാപാത്രമായാണ് താരം ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. ജയറാമിനൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പിന്നീട് നിരവധി മുന്‍നിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് ബൈ പറയുകയായിരുന്നു താരം.
ഭര്‍ത്താവിനൊപ്പവും അല്ലാതെയുമൊക്കെയായി അഭിനയിക്കാനുള്ള അവസരമായിരുന്നു ഈ താരത്തെ തേടിയെത്തിയത്. എന്നാല്‍ തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത വര്‍മ്മ ചിന്തിച്ചതേയില്ല. മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു താരം.
ഇപ്പോഴിതാ 40 ലേക്ക് കടന്ന ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ബിജു മേനോന്. സെറ്റ് സാരിയും ട്രെഡീഷണല്‍ ആഭരണങ്ങളിഞ്ഞുമായിരുന്നു സംയുക്ത എത്തിയത്. ചിരിച്ച് നില്ക്കുന്ന ചിത്രമാണ് ബിജു മേനോന് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് സംയുക്ത വര്‍മ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. കേവലം 18 ചിത്രങ്ങളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
Post Your Comments