CinemaGeneralKollywoodLatest NewsNEWS

പുതുപ്പേട്ടൈ മുതൽ എൻജികെ വരെ; നടൻ ബാല സിങിന് വിട

സൂപ്പർ താരം ധനുഷ് നായകനായ പുതുപ്പേട്ടൈയിൽ ബാല സിങ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ചു, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ശ്രദ്ധേയനായ തമിഴ് സിനിമാ നടന്‍ ബാല സിങ്(67) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്.

തമിഴിലെ വില്ലന്‍ കഥാപാത്രങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്ന നടനായിരുന്നു ബാല സിങ്. നാടകത്തിലൂടെയാണ് അദ്ദേഹം കലാ രംഗത്തേക്ക് കടന്നു വന്നത്. 1983ല്‍ പുറത്ത് വന്ന മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ് ബാല സിംഗിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.

സൂപ്പർ താരം ധനുഷ് നായകനായ പുതുപ്പേട്ടൈയിൽ ബാല സിങ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. സൂര്യ ചിത്രം എന്‍ജികെ, മാഗമുനി, ദീന, കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button