മലയാള സിനിമയിലെ യുവനടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റയെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പറ്റി പറയാറുള്ള കമന്റോടെയാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും താന്‍ കണ്ണാടിയുടെ മുന്നില്‍ തന്നെയാണ് ചെലവഴിക്കുന്നതെന്നാണ് സുഹൃത്തുക്കള്‍ പറയാറുള്ളതെന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നു. ഒരിക്കല്‍ ഇതൊരു പ്രശ്‌നമാണോ എന്ന് തോന്നിയെന്നും അമ്മയോട് ചോദിച്ചെന്നും താരം പറയുന്നു.
അപ്പോള്‍ അമ്മ മറുപടിയായി കാണിച്ചത് ഒരു ഡയറിക്കുറിപ്പായിരുന്നു. അമ്മ പണ്ട് തന്നെ കുറിച്ചെഴുതിയിരുന്ന വരികളായിരുന്നു അത്. 1997 ഒക്ടോബര്‍ എട്ടിന് എഴുതിയ ഡയറിക്കുറിപ്പിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അഹാനയുടെ കുറിപ്പ്. 1997 കളിലെഴുതിയ അമ്മയുടെ ഡയറിക്കുറിപ്പ് ഇങ്ങനെയിരുന്നുവെന്ന് അഹാന പറയുന്നു.
ഒരുപക്ഷെ എന്റെ വീടിന് തീ പിടിച്ചെന്ന് പറഞ്ഞാലും ഞാന്‍ രക്ഷപെടുമ്പോള്‍ കൂടെ എടുക്കുന്ന രണ്ടോ മൂന്നോ വസ്തുക്കളില്‍ ഒന്ന് ഇത് തന്നെയായിരിക്കും എന്നാണ് അഹാന പറഞ്ഞിരിക്കുന്നത്.
Post Your Comments