പ്രസവശേഷം ആശുപത്രിയിൽ നിന്നു അമ്പിളിദേവി വീട്ടിൽ തിരിച്ചെത്തിയ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടന് ആദിത്യൻ ജയൻ. അമ്പിളിക്കും കുഞ്ഞിനും ഒപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് ആദിത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ് വരാൻ വൈകിയതെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദിയും ആദിത്യന് കുറിച്ചു. ഇതിന്റെ ഇടയിൽ തങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത് വിമർശിച്ചവർക്കും ആദിത്യൻ നന്ദി പറഞ്ഞിട്ടുണ്ട്. ആദിത്യന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു
Post Your Comments