എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയെ സമ്പുഷ്ടമാക്കിയ താരങ്ങളെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. ഇത്തവണ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇവർ ഒത്തുകൂടിയത്. സിനിമയില്‍ സജീവമല്ലാതിരുന്നവര്‍ പോലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഒത്തുചേരലിനിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിൽ തരംഗവുമാണ്.
മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, തുടങ്ങിയവരായിരുന്നു മലയാളത്തില്‍ നിന്നുമെത്തിയ നായകന്‍മാര്‍. സുമലത, ഖുശ്ബു, രാധിക ശരത്കുമാര്‍, അംബിക, സുഹാസിനി, ശോഭന, ലിസി, രേവതി, പാര്‍വതി ജയറാം തുടങ്ങിയവരെല്ലാം നായികമാരായി എത്തിയിരുന്നു. ഇതിനിടയിലാണ് മമ്മൂട്ടിയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിരിക്കുകയാണ് സുഹാസിനി.
എവിടെ ഞങ്ങളുടെ മമ്മൂക്കയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പ്രധാനപ്പെട്ടൊരു ബോര്‍ഡ് മീറ്റിംഗുമായി അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷത്തെ യോഗത്തില്‍ അദ്ദേഹമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സുഹാസിനി പറഞ്ഞു.
സുഹാസിനിയും ലിസിയും ചേര്‍ന്നായിരുന്നു ഈ റീയൂണിയന് തുടക്കമിട്ടത്. 2009 ലായിരുന്നു ഇത് തുടങ്ങിയത്. ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി താരങ്ങളെല്ലാം സുഹാസിനിയുടെ വീട്ടില്‍ അന്ന് ഒത്തുചേര്‍ന്നിരുന്നു. പിന്നീടാണ് ഇത്തരത്തിലൊരു കൂട്ടായ്മയെക്കുറിച്ച് ഗൗരവകരമായി ആലോചിച്ച് തുടങ്ങിയത്.സുഹാസിനിയും ലിസിയുമാണ് ആദ്യം മുന്നിട്ടിറങ്ങിയതെങ്കില്‍ പിന്നീട് മറ്റുള്ളവരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.
Leave a Comment