CinemaGeneralLatest NewsMollywoodNEWS

സൂപ്പര്‍ കാറുമായി വുമണ്‍സ് കോളേജുകളില്‍ ലൈഫ് ആഘോഷമാക്കിയ സൂപ്പര്‍ താരത്തെക്കുറിച്ച് കൃഷ്ണ ചന്ദ്രന്‍

ഞാന്‍ 1978-ല്‍ 'രതിനിര്‍വേദം' എന്ന സിനിമയിലൂടെ വരുമ്പോള്‍ ജോസ് അന്നത്തെ കാലത്തെ യുവതി യുവാക്കളുടെ ഹീറോയായിരുന്നു

താന്‍ ‘രതിനിര്‍വേദം’ എന്ന സിനിമയില്‍ അഭിനയ വിദ്യാര്‍ഥിയായി തുടക്കം കുറിക്കുമ്പോള്‍ ജോസ് മലയാള സിനിമാ പ്രേക്ഷകരുടെ സൂപ്പര്‍ ഹീറോ ആയിരുന്നുവെന്നും പ്രത്യേകിച്ച് അന്നത്തെ പെണ്‍കുട്ടികളുടെ ആരാധനപാത്രമായിരുന്നു അദ്ദേഹമെന്നും തുറന്നു സമ്മതിക്കുകയാണ് ഗായകനും നടനുമായ കൃഷ്ണ ചന്ദ്രന്‍. അന്നത്തെ ജോസിന്റെ ട്രെന്‍ഡ് വാഹനമായ ഫിയറ്റ് കാറിന്റെ ഭൂതകാല ഓര്‍മ്മകളുടെ രസകരമായ സംഭവത്തെക്കുറിച്ചും കൃഷ്ണ ചന്ദ്രന്‍ പറയുന്നു.

ഞാന്‍ 1978-ല്‍ ‘രതിനിര്‍വേദം’ എന്ന സിനിമയിലൂടെ വരുമ്പോള്‍ ജോസ് അന്നത്തെ കാലത്തെ യുവതി യുവാക്കളുടെ ഹീറോയായിരുന്നു. പ്രത്യേകിച്ച് യുവതികളുടെ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പിന്നീടു ഞാനും ജോസും നല്ല സുഹൃത്തുക്കളായി. അന്നത്തെ കാലത്ത് അദ്ദേഹത്തിന്റെ ഫിയറ്റ് കാര്‍ വലിയ തരംഗമായിരുന്നു. ആ കാര്‍ അദ്ദേഹം റീ മോഡല്‍ ചെയ്തിട്ട് സൈഡ് ഗിയര്‍ ഫോര്‍ ഷിഫ്റ്റാക്കി മാറ്റി, സ്പോര്‍ട്സ് സ്റ്റിയറിംഗ് ഒക്കെ ഘടിപ്പിച്ച ഒരടിപൊളി കാര്‍ ആയി അത് മാറ്റി. ആ കാലത്ത് മദ്രാസിലെ എല്ലാ കോളേജുകള്‍ക്കും ഓരോ വുമണ്‍സ് കോളേജുകള്‍ക്കും ജോസിന്റെ ഈ കാറിനെ നല്ല പരിചയമായിരുന്നു, എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്‌. ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എന്തായാലും ആ കാര്‍ എന്റെ ജീവിതത്തിലും ഒരു ഭാഗമായി. ഞാന്‍ ആണ് പിന്നീട് ആ കാര്‍ വാങ്ങിയത്. ജോസ് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആ കാര്‍ രതീഷേട്ടന് വിറ്റു സിനിമാ നടന്‍ രതീഷ്‌. രതീഷേട്ടന്റെ കയ്യില്‍ നിന്ന് തേര്‍ഡ് ഹാന്‍ഡായി ഈ കാര്‍ പിന്നീട് ഞാന്‍ ആണ് വാങ്ങിയത്. അങ്ങനെ ഞാന്‍ ഈ കാര്‍ ഓടിച്ചോണ്ട് നടന്നു. അന്ന് ഇതില്‍  യാത്ര ചെയ്യുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നിരുന്നത് ജോസിനെയായിരുന്നു’. കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയാണ് ജോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ അന്നത്തെ ട്രെന്‍ഡ് ഫിയറ്റ് കാറിനെക്കുറിച്ച് കൃഷ്ണ ചന്ദ്രന്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button