സിബി മലയില്‍ എന്ന സംവിധായകന് തന്റെ ആദ്യ വിജയം നേടിയെടുക്കാന്‍ കഴിഞ്ഞത് തന്റെ എട്ടാമത്തെ ചിത്രമായ ‘ആഗസ്റ്റ് ഒന്ന്’ പുറത്തിറങ്ങിയപ്പോഴായിരുന്നു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലും വലിയ വഴിത്തിരിവായി മാറിയ ചിത്രം മമ്മൂട്ടി തന്നെ സിബി മലയിലിനോട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മമ്മൂട്ടി ഡേറ്റ് നല്‍കിയിരുന്ന നിര്‍മ്മാതാക്കളോട് സിബിയെ വെച്ച് എന്റെ അടുത്ത പ്രോജക്റ്റ് ചെയ്യിക്കണം എന്നായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്. അങ്ങനെ ‘ആഗസ്റ്റ് ഒന്ന്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സിബി മലയിലിലേക്ക് എത്തപ്പെടുകയായിരുന്നു.
വലിയ പരിമിധികള്‍ക്ക് നടുവില്‍ നിന്നാണ് സിബി മലയില്‍ ആഗസ്റ്റ് എന്ന ചിത്രം പൂര്‍ത്തികരിച്ചത്. തനിക്ക് കിട്ടേണ്ട ടെക്നിക്കല്‍ സപ്പോര്‍ട്ട് സിബി മലയില്‍ എന്ന സംവിധായകന് സിനിമയുടെ ക്ലൈമാക്സ് ഭാഗമൊക്കെ ചിത്രീകരിക്കുമ്പോള്‍ ലഭിച്ചിരുന്നില്ല. പരിമിധമായ സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് സിബി മലയില്‍ ചെയ്തു തീര്‍ത്ത ഈ മമ്മൂട്ടി ചിത്രം നൂറു ദിവസം ഓടിയ മഹാവിജയമായി മാറിയ സിനിമയായി. മമ്മൂട്ടിയുടെ നായക വേഷം പോലെ തന്നെ ക്യാപ്റ്റന്‍ രാജുവിന്റെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പെരുമാള്‍’ എന്ന സിബിഐ ഓഫീസറായി മമ്മൂട്ടി വേഷമിട്ട ‘ആഗസ്റ്റ് ഒന്ന്’ 1988 ജൂലൈ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്തത്.
Leave a Comment