CinemaGeneralKollywoodMollywoodNEWS

അസുഖത്തെ അവഗണിച്ചും അന്ന് ശിവാജി ഗണേശന്‍ അവാര്‍ഡ് നല്‍കാന്‍ വന്നത് മലയാളത്തിലെ ആ മഹാനടനായത് കൊണ്ട്

ദ്രോണാചാര്യരുടെ കയ്യില്‍ നിന്ന് ഏകലവ്യന്‍ അവാര്‍ഡ്‌ വാങ്ങിയതിനു സമമെന്നായിരുന്നു അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് നെടുമുടി വേണു പറഞ്ഞത്

നെടുമുടി വേണു എന്ന ചലച്ചിത്രകാരന് കിട്ടാവുന്ന ഏറ്റവും വലിയ അമ്ഗീകാരങ്ങളില്‍ ഒന്നായിരുന്നു തമിഴ് നാട് ഫിലിം ഇന്ടസ്ട്രി നല്‍കിയ ഫിലിം ഫെയര്‍ അവാര്‍ഡ്‌. ‘ലൈഫ് അച്ചീവ്‌മെന്റ്’ പുരസ്കാരം തമിഴ് നാട് സിനിമാ മേഖല നെടുമുടിക്ക് നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മലയാളത്തിന്റെ മഹാ നടന് ആ അവാര്‍ഡ്‌ സമ്മാനിച്ചത് തെന്നിന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തി ശിവാജി ഗണേശനായിരുന്നു. രോഗശയ്യയിലായിരുന്ന ശിവാജി ഗണേശന്‍ അത് പോലും അവഗണിച്ചു കൊണ്ട് ആ അവാര്‍ഡ്‌ നല്‍കാന്‍ എത്തിയതിനു പിന്നില്‍ ഒരേയൊരു കാരണമേയുള്ളൂ ആ അവാര്‍ഡ്‌ സ്വീകരിക്കുന്നത് നെടുമുടി വേണു എന്ന അതുല്യ പ്രതിഭയായത് കൊണ്ട്. ശിവാജി ഗണേശന്‍ ഇത് നെടുമുടി വേണുവിനോട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് അന്ന് നെടുമുടി പറഞ്ഞ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ‘ദ്രോണാചാര്യരുടെ കയ്യില്‍ നിന്ന് ഏകലവ്യന്‍ അവാര്‍ഡ്‌ വാങ്ങിയതിനു സമമെന്നായിരുന്നു’ അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് നെടുമുടി വേണു പറഞ്ഞത്.

മലയാളത്തിനു പുറമേ തമിഴിലും തന്റെതായ അഭിനയ സിദ്ധി പ്രകടമാക്കിയ നെടുമുടി വേണുവിനെ കോളിവുഡിന് ലഭിക്കാതെ പോയല്ലോ എന്നായിരുന്നു ഒരിക്കല്‍ കമല്‍ഹാസന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments


Back to top button