ഷെയിന്‍ നിഗം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. നിര്‍മാതാക്കളുടെ സംഘടന ചര്‍ച്ച നടത്തിക്കഴിയുമ്പോള്‍ ഷെയിന്‍ തന്റെ ചിത്രമായ വെയിലില്‍ തിരികെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജോബി പറഞ്ഞു. ചിത്രത്തിനായി താന്‍ മുടക്കിയത് ഒമ്പത് കോടി രൂപയാണെന്നും അത് ഒരു ചെറിയ തുകയല്ലെന്നും ജോബി പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോബി ഈ കാര്യം പറഞ്ഞത്.
‘വെയിലിന്റെ കാര്യത്തില്‍ മാനുഷികവശം ചിന്തിക്കും. നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ച നടത്തിക്കഴിയുമ്പോള്‍ ഷെയിന്‍ എന്റെ ചിത്രത്തില്‍ തിരികെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഞാന്‍ ഇതിനായി ഒമ്പത് കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. അതൊരു ചെറിയ തുകയല്ല. അതുകൊണ്ട് തന്നെ സിനിമ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കാനാണ് ഇഷ്ടം. വെയില് എന്ന പേര് അറിയാതെ ഇട്ടതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ അര്‍ത്ഥമുള്ള ഒന്നാണത്. ഈ കാറും കോളും അടങ്ങി വെയില് തെളിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.’
‘ഷെയിനിനെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുന്നത് നിര്‍മ്മാതാക്കളുടെ സംഘടനയാണ്. എനിക്കവിടെ തീരുമാനമെടുക്കാന്‍ അവകാശമില്ല. തമിഴ് സിനിമയില്‍ നിന്നുള്‍പ്പടെ ഷെയിനിനെ മാറ്റിയിട്ടുണ്ടെങ്കില്‍ അത് സംഘടനയിലെ നേതാക്കളുടെ തീരുമാനം അനുസരിച്ചാണ് ജോബി പറഞ്ഞു.
Post Your Comments