മോളിവുഡിൽ കലങ്ങിപ്പിരിയുന്ന നടൻ ഷെയ്ൻ നിഗവും വെയില് സിനിമയുടെ അണിയറപ്രവർത്തകരും തമ്മിലുള്ള പ്രശ്നം ദിവസങ്ങൾ കഴിയുംതോറും പുതിയ മാനങ്ങളിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് അടിമുടി മാറ്റി ഷെയ്ന് നിര്‍മാതാവിനെയും സംവിധായകനെയും വെട്ടിലാക്കിയിരിക്കുകയാണ്. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഷെയ്നിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി.
വെയില് സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍. വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗിൽ താരം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ ഉയർന്നിരുന്നു. കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനെന്നാരോപിച്ച് നിർമ്മാതാവ് ജോബി വധഭീഷണി മുഴക്കുന്നുവെന്ന ആരോപണം ഷെയ്ൻ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്.
അതേസമയം, പ്രതിഫല തർക്കമാണെന്നായിരുന്നു ജോബിയുടെ വാദം. താരസംഘടന ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ഇതിനിടെ, ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന് ആരോപണവുമായി സംവിധായകൻ ശരത് മേനോനും രംഗത്തെത്തിയതോടെ പ്രശ്നം വീണ്ടും ഗൗരതരമായി. ഷെയ്ന്റെ നിസഹകരണം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകുകയും ചെയ്തു. ഇതിന് ശേഷമാണ്, ഷെയ്ന് മുടിവെട്ടി പുതിയ സ്റ്റിൽ പുറത്ത് വിടുന്നത്.
Post Your Comments