![](/movie/wp-content/uploads/2019/11/BeFunky-collage-15.jpg)
ഷെയ്‌നെ തന്റെ പുതിയ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ഖുർബാനി സംവിധായകൻ. നേരത്തെ, വെയിൽ സിനിമയുടെ നിർമാതാവും സംവിധായകനുമായി പ്രശ്നത്തിലേർപ്പെട്ടിരുന്ന ഷെയിൻ പ്രതിഷേധാർഹമായി മുടിയും താടിയും വ്യത്യസ്ത രീതിയിൽ ഒരുക്കിയിരുന്നു. എന്നാൽ, ഇക്കാരണത്താൽ, ഷെയിൻ പുതുതായി അഭിനയിക്കുന്ന ഖുർബാനി എന്ന സിനിമ താരത്തെ ഒഴിവാക്കിയെന്ന വാർത്തയും പരന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റ് എന്നാണ്, ഖുർബാനി സംവിധായകൻ ജിയോ വി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
” ശരിയായ വസ്തുതകൾ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഖുർബാനി എന്ന സിനിമയുടെ ചർച്ച മുതൽ ചിത്രീകരണം നടന്നതു വരെ, ഷെയിൻ നിഗത്തിന്റെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്…
തുടർന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. നവാഗത സംവിധാകരുടെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ നൂറ് ശതമാനം കൂടെ നിൽക്കുന്ന വ്യക്തിയാണ് ഷെയ്ൻ നിഗമെന്ന താരം…”, ഖുർബാനി സംവിധായകൻ ജിയോ വി ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments