കേരളത്തിലെ സിനിമ കളരിയിൽ, നടൻ ഷെയ്‌ൻ നിഗവും വെയിൽ സിനിമ നിർമാതാവും തമ്മിൽ കലഹം മുറുകുന്നതിനിടയിൽ ഒരു തമിഴ് സിനിമയിൽ നിന്നും ഷെയ്‌നെ പുറത്താക്കിയതായി റിപ്പോർട്ട്. സിനിമയിലെ കഥാപാത്രങ്ങൾക്കു വേണ്ട മുടിയും താടിയും വടിച്ച നടൻ ഷെയ്ൻ നിഗത്തിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് പുറത്താക്കൽ നടപടി.
വെയിൽ, കുർബാനി എന്നീ സിനിമകളിലാണ് ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്നത്. ഈ 2 സിനിമകളുടെ ഷൂട്ടിങ്ങുമായും വേണ്ടവിധം താരം സഹകരിക്കുന്നില്ല എന്നാണ് നിർമാതാക്കളുടെ പരാതി. വെയിലിന്റെ നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഇടപെട്ട് ഒരു ഒത്തുതീർപ്പിൽ എത്തിയിരുന്നു.
എന്നാൽ, തലയുടെ ഇരു വശത്തെയും മുടിയും താടിയും മീശയും വടിച്ച ഫോട്ടോ പ്രതിഷേധം എന്നു രേഖപ്പെടുത്തി ചിരിക്കുന്ന ഇമോജിക്കൊപ്പം ഷെയ്ൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ, പ്രശ്നം വഷളാവുകയായിരുന്നു. ഇതേ ചിത്രം വെയിൽ സിനിമയുടെ സംവിധായകനായ ശരത് മേനോനും അയച്ചുകൊടുത്തിരുന്നു.
നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ, വിഷയം ചർച്ച ചെയ്യാൻ നാളെയും മറ്റന്നാളുമായി കൊച്ചിയിൽ യോഗം ചേരും. അതേസമയം, സമൂഹമാധ്യമങ്ങളിൽ നിന്നും ഷെയ്ൻ അപ്രത്യക്ഷനായി. തന്റെ ഇൻസ്റ്റഗ്രാം പേജിലെ മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്ത് പേജും റിമൂവ് ചെയ്തു.
ഈ മാസം 10നകം കുർബാനിയുടെ ഷൂട്ടിങ് തീർത്ത ശേഷം 15 മുതൽ വെയിലിന്റെ ഷൂട്ടിങ്ങിൽ പങ്കെടുക്കണമെന്നതായിരുന്നു ഷെയ്‌ന്റെ കരാർ. എന്നാൽ ഷെയ്ൻ സഹകരിക്കാത്തതു മൂലം രണ്ടും മുടങ്ങുകയായിരുന്നു.
എല്ലാറ്റിനും പുറമെ, എന്തുകൊണ്ടാണ് ഷെയ്ൻ നിഗം ഇത്തരത്തിൽ പെട്ടന്നുള്ളൊരു പ്രതിഷേധം അറിയിച്ചതിനു കാരണവും അവ്യക്തമാണ്.
Post Your Comments