
ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ താരങ്ങള്‍ ആലിയയും റണ്‍ബീര്‍ കപൂറുമാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. ബോളിവുഡ് ആരാധകർക്ക് എത്രയും വേഗം അറിയേണ്ടത്ത് അതാണ്, ഇനി എന്നാണ് ആലിയയും റണ്‍ബീറും വിവാഹം ചെയ്യാൻ പോകുന്നത്..?
ഒരു പരിപാടിക്കിടെ ദീപിക പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ കാര്യം ഇത്ര വഷളാക്കിയത്. ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത, ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിനിടെയാണ് ദീപിക, ആലിയയുടെ വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
ദീപിക പദുകോണ്‍, ആലിയ ഭട്ട്, പാര്‍വ്വതി തിരുവോത്ത്, റണ്വീര് സിംഗ്, വിജയ് സേതുപതി, ആയുഷ്മാന്‍ ഖൊറാന, മനോജ് ബാജ്പെയി, വിജയ് ദേവരക്കൊണ്ട എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.
അഭിമുഖത്തിനിടെ സംസാരിച്ചുകൊണ്ടിരുന്ന വിജയ് ദേവരക്കൊണ്ട ഇടയ്ക്ക് ശൃംഗാരം പറയുകയായിരുന്നു. ഈ കൂട്ടത്തിലിരിക്കുന്ന പലരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ദീപികയും ആലിയയുമാണെന്നും ദേവരക്കൊണ്ട പറഞ്ഞു. ദീപിക വിവാഹം ചെയ്തെങ്കിലും എന്ന് പറഞ്ഞ് അദ്ദേഹം സംസാരം നിര്‍ത്തിയപ്പോഴായിരുന്നു, അതിനു ആലിയയും വിവാഹം ചെയ്യാന്‍ പോകുകയല്ലേയെന്ന് ദീപിക പറഞ്ഞത്.
ഉടനടി ചർച്ചയിലേക്ക് ഇടപെട്ട ആലിയ ”എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താനാവുക” എന്ന് ചോദിച്ചു സംസാരം വിഷയം മാറ്റിയെങ്കിലും ആരധകർക്ക് ഇത് ധാരാളമായിരുന്നു. മുൻപ്, സമൂഹമാധ്യമനകളിൽ ആലിയയുടെയും റണ്‍ബീറിന്റെയും വിവാഹത്തിന്റെ ക്ഷണക്കത്തെന്ന പേരില്‍ ഒരു വ്യാജകത്ത് ഇറങ്ങിയിട്ടുണ്ടായിരുന്നു.
ദീപികയുമായി, റണ്‍ബീര്‍ കപൂറുമായി രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ആ ബന്ധം പിനീട് തകരുകയും ദീപിക റണ്വീര് സിംഗിനെ വിവാഹം ചെയ്യുകയുമുണ്ടായി. എന്നാൽ, കത്രീന കെയ്ഫുമായി പ്രണയത്തിലായ റണ്‍ബീര്‍ അതും പരാജയപ്പെട്ട ശേഷം ആലിയയുമായി പ്രണയത്തിലാകുകയായിരുന്നു.
Post Your Comments