തെന്നിന്ത്യന്‍ സിനിമയെ എണ്‍പതുകളില്‍ സമ്പുഷ്ടമാക്കിയ താരങ്ങളുടെ സംഗമം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇത്തവണ സംഗമ സ്ഥലം ചിരഞ്ജീവിയുടെ വീടായിരുന്നു. മോഹൻലാൽ ഉള്‍പെടുന്ന താരനിരയിൽ, ജയറാം, റഹ്മാന്, ശരദ് കുമാർ, ഭാഗ്യരാജ് തുടങ്ങിയവരും നായികമാരായ സുമലത, ഖുശ്ബു, രാധിക ശരത്കുമാര്, അംബിക, സുഹാസിനി, ശോഭന, ലിസി, രേവതി, പാര്‍വതി ജയറാം മുതലായവരും പങ്കെടുത്തിരുന്നു.
എയിറ്റീസ് റീയൂണിയന്റെ പത്താമത്തെ വാര്‍ഷിക യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. സിനിമയില്‍ സജീവമല്ലാതിരുന്നവര്‍ പോലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഒത്തുചേരലിനിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
സെല്‍ഫിയെടുത്തും സംഘമായിരുന്നുമുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടനെ വൈറലുമായിരുന്നു. ഇതിനിടയിലാണ് മമ്മൂട്ടിയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. എൺപതുകളിൽ തന്നെയാണ് മമ്മൂട്ടിയും സിനിമയിലെത്തിയത്. ബ്ലോക്ക് ബസ്റ്ററുള്പ്പടെയുള്ള നേട്ടങ്ങള്‍ അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇക്കായെന്താ ഇതിൽ പങ്കെടുക്കാത്തത്, ആരാധകർ നിരാശയറിയിച്ചു.
ഉടനെത്തന്നെ, ഫാന്‍സ് ഗ്രൂപ്പിലും മറ്റുമൊക്കെയായി ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറിയിരുന്നു.
“പ്രധാനപ്പെട്ടൊരു ബോര്‍ഡ് മീറ്റിംഗുമായി അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷത്തെ യോഗത്തില്‍ അദ്ദേഹമുണ്ടാവും”, മറുപടിയുമായി എത്തിയത് നടി സുഹാസിനിയായിരുന്നു.
Post Your Comments