മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും ഒന്നിച്ചുള്ള ചിത്രത്തിനാായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി മഞ്ജു എത്തിയിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം സിനിമയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരേ ഫ്രെയിമില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും എത്തുമെന്നാണ് ഇപ്പോൾ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നവാഗതനായ ജോഫിന്‍ ടി. ചാക്കോ ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജുവും എത്തുന്നത്. ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനുമാണ് ഈ ചിത്രം നിര്‍മ്മിക്കുക.
Post Your Comments