CinemaKollywoodLatest NewsNew ReleaseNEWS

മണി രത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെൽവനിൽ നിന്നും മലയാള നടി അമല പോളും പുറത്ത്

വിക്രമും ഐശ്വര്യ റായിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, പതിവ് മണിരത്നം സിനിമകളിലുള്ളതുപോലെ വന്‍താരനിര തന്നെയുണ്ട്.

പ്രമുഖ സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. തെന്നിന്ത്യൻ സിനിമ ആരാധകർക്ക് വളരെയധികം പ്രതീക്ഷകൾ നൽകി അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ നിന്നും നടി അമല പോളിനെ ഒഴിവാക്കി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നില്‍ക്കുകയാണ് താരം. സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കി അമല പലപ്പോഴും രംഗത്ത് വരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളും അമല പോള്‍ പങ്കുവെച്ചിരുന്നു.

എന്നാൽ, അമല പോളിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങള്‍ അവ്യക്തമായി തുടരുകയാണ്. നേരത്തെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും താരത്തെ മാറ്റിയിരുന്നു. പ്രശസ്ത തമിഴ് സാഹിത്യകാരൻ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിലെ അടിസ്ഥാനമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. നേരത്തെ പലരും ഈ നോവലിനെ സിനിമയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ല. വിക്രമും ഐശ്വര്യ റായിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, പതിവ് മണിരത്നം സിനിമകളിലുള്ളതുപോലെ വന്‍താരനിര തന്നെയുണ്ട്.

ജയംരവി, സമുദ്രക്കനി, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മലയാള താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബര്‍ 16ന് തായ്‌ലന്‍ഡില്‍ വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. 100 ദിവസം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button