മുന്‍ ഐസിഐസിഎ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ജീവിതം പറയുന്ന പുതിയ ചിത്രത്തിന് ഡല്‍ഹി കോടതിയുടെ സ്റ്റേ. ചന്ദ കൊച്ചാറിന്റെ ആസ്പദമാക്കിയുള്ള ‘ചന്ദ എ സിഗ്നേച്ചര്‍ ദാറ്റ് റൂയിന്ഡ് എ കരിയര്‍’ എന്ന സിനിമയുടെ റിലീസാണ് കോടതി തടഞ്ഞുവച്ചത്.
ഈ മാസം തിയ്യേറ്ററുകളിലും ഫിലിം ഫെസ്റ്റിവലിലും ബയോപിക്ക് ചിത്രമായി പ്രദര്ശിപ്പിക്കുവാന് ഇരിക്കവെയാണ് റിലീസ് തടയണമെന്ന ആവശ്യവുമായി കൊച്ചാർ എത്തുന്നത്. ചിത്രനിർമാണവുമായി ബന്ധപ്പെട്ട അനുമതിയ്ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും, തന്റെ പേര് ഉപയോഗിക്കുന്നതിനോ ജീവിതം ആസ്പദമാക്കി സിനിമ എടുക്കുന്നതിനോ അനുവാദം ചോദിച്ചില്ലെന്നും ചന്ദ കൊച്ചാര്‍ കോടതിയെ അറിയിച്ചു.
സിനിമയുടെ ഉള്ളടക്കം തന്റെ ജീവിതത്തെയും ആത്മാഭിമാനത്തെയും ഇകഴ്ത്തുന്നതാണെന്ന കൊച്ചർ അറിയിച്ചു. സിനിമ നിരീക്ഷിച്ച കോടതി അക്കാര്യം ശരി വയ്ക്കയ്കയും ചെയ്തു.
മുന്‍പ് ലോകത്തിലെ ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ഇടം നേടിയിട്ടുളള ആളാണ് ചന്ദ കൊച്ചാര്‍. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ വനിതകളുടെ പട്ടികയിലും തുടര്‍ച്ചയായി അഞ്ച് വര്‍ഷം ചന്ദ കൊച്ചാര്‍ ഇടംനേടിയിരുന്നു. എന്നാൽ, 2018 ഒക്ടോബറിൽ കൊച്ചറിനെതിരെയുണ്ടായ സാമ്പത്തിക ക്രമക്കേട് കേസിൽ പിന്നീട്, അവരെ കുറ്റക്കാരിയായ് കണക്കാക്കി, നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു.
Post Your Comments