22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയും, മലയാളത്തിൽ തുടരെ, ഹാസ്യാത്മകമായ വ്യത്യസ്ത കഥകൾ പറഞ്ഞ കൂട്ടുകെട്ടാണ് നടൻ ഫഹദ് ഫാസിലും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും. തുടര്‍ന്ന് മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ ഒന്നിച്ചു. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ചിത്രം സാമ്പത്തികമായും നേട്ടമുണ്ടാക്കി.
കുമ്പളങ്ങിക്ക് പിന്നാലെ ഫഹദും ശ്യാം പുഷ്കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിലും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട്, ഫഹദിന്റെ അനിയന് ഫര്ഹാന് ഫാസില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. ശ്യാം പുഷ്കരനും ഫഹദും ഒന്നിച്ച് നിന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണ് ഫര്ഹാന് ഫാസില്‍ പങ്കുവച്ചത്.
ചിത്രം കണ്ട ശേഷം, മറ്റൊരു കുമ്പളങ്ങിക്ക് വേണ്ടിയുളള ആലോചനയിലാണോ രണ്ടാളും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം അടുത്തിടെ ശ്യം പുഷ്കരന്റെ തിരക്കഥയില്‍ ഫഹദ് നായകനാവുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഈ ചിത്രത്തിന് ‘തങ്കം’ എന്നായിരുന്നു പേര്. നവാഗതനായ സംവിധായകൻ സഹീദ് അറാഫത്ത് ആയിരിക്കും ചിത്രം ഒരുക്കുന്നത്. ഫഹദിനൊപ്പം ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തിലുണ്ടായിരിക്കും.
Post Your Comments