ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ താരങ്ങളാണ് ആലിയയും റണ്‍ബീര്‍ കപൂറും. ഇരുവരുടെയും പ്രണയ നിമിഷങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. എന്നാണ് ആലിയയും റണ്‍ബീറും വിവാഹം ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തില്‍ ആരാധകരുടെ ആകാംഷകൂട്ടുകയാണ് ദീപിക പദുക്കോൺ. ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത, ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിനിടെയാണ് ദീപിക, ആലിയയുടെ വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ ഏത് അഭിനേതാക്കളില്‍നിന്നാണ് ഉപദേശം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വിജയ് ദേവരക്കൊണ്ടയോട് ചോദ്യമുയര്‍ന്നു. ഈ കൂട്ടത്തിലിരിക്കുന്ന പലരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ദീപികയും ആലിയയുമാണെന്നും വിജയ് മറുപടി നല്കി. ദീപിക വിവഹം ചെയ്തെങ്കിലും എന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തിയപ്പോഴാണ് ദീപിക ആലിയയും വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞത്.
ഉടന്‍ തന്നെ ആലിയ ഇടപെട്ടു. ”എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താനാവുക എന്ന് ചോദിക്കുകയും ചെയ്തു”. ദീപിക തമാശയ്ക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആലിയ റണ്വീര് ആരാധകര്‍ ആഘോഷമാക്കുന്നത്. നേരത്തേ ആലിയയുടെയും റണ്‍ബീറിന്റെയും വിവാഹത്തിന്റെ ക്ഷണക്കത്തെന്ന പേരില്‍ ഒരു വ്യാജകത്ത് ഇറങ്ങിയിരുന്നു.
Post Your Comments