ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’വിലൂടെയാണ് ആസിഫ് അലി സിനിമയില്‍ എത്തിയത്.
വില്ലത്തരം നിറഞ്ഞ കഥാപാത്രവുമായാണ് എത്തിയതെങ്കിലും പിന്നീട് നായകവേഷങ്ങളില്‍ തിളങ്ങുകയായിരുന്നു താരം. എന്നാൽ തുടക്കകാലത്തില്‍ നിന്നും ഒരുപാട് മാറിയാണ് ഇപ്പോഴത്തെ തന്റെ സഞ്ചാരമെന്നാണ് താരം പറയുന്നത്. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ആസിഫ് ഈ കാര്യങ്ങൾ പറഞ്ഞത്.
ഒരുപാട് ആഗ്രഹിച്ച് സിനിമയിലെത്തിയ ആളാണ് താന്‍. വന്ന സമയത്ത് ഭയങ്കര എക്സൈറ്റഡായിരുന്നു. ആ സമയത്ത് അത്രയധികം മത്സരങ്ങളൊന്നുമുണ്ടായിരുന്നില്ല. പൃഥ്വി, ചാക്കോച്ചന് , ജയേട്ടന് ഇവര്‍ കഴിഞ്ഞാല്‍ ഞാനേയുണ്ടായിരുന്നുള്ളൂ, അവര്‍ വേണ്ടെന്ന് വെക്കുന്ന സ്ക്രിപ്റ്റുകള്‍ വളരെ സേഫായി എന്റടുത്ത് വരുമായിരുന്നു.
അങ്ങനെയായിരുന്നു തുടക്കകാലത്ത്, സിനിമയിലെത്തിയതിന് ശേഷമാണ് സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. പുറമേ നിന്ന് കാണുന്നത് പോലെയല്ല കാര്യങ്ങളൊന്നും. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി അതില്‍ പങ്കുചേരുമ്പോള്‍ അത് വലിയ പ്രോസസ്സാണ്. ആദ്യ സിനിമ കഴിഞ്ഞ് 9 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. അന്നത്തേതില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുവെന്നും താരം പറയുന്നു. അന്ന് ഭയങ്കര പേടിയായിരുന്നു, പല കഥകളും കേള്‍ക്കുമ്പോള്‍ നോ പറയാന്‍ പേടിയായിരുന്നു. അടുത്ത സിനിമയ്ക്ക് പരിഗണിക്കുമോ എന്ന തരത്തിലൊക്കെയുള്ള ആശങ്കകള്‍ അലട്ടുമായിരുന്നു.
കൂടുതല്‍ സിനിമയുമായി ഇന്‍വോള്‍വ് ചെയ്യാന്‍ തുടങ്ങി ഇപ്പോള്‍. സിനിമ കാണാന്‍ കാശ് മുടക്കുന്നവരോട് കമ്മിറ്റ്മെന്റുണ്ടായി. അത് പോലെ തന്നെ തിരക്കഥ തിരഞ്ഞെടുക്കുന്നത് എളുപ്പമായി മാറി. സ്വന്തമായാണ് കഥകളൊക്കെ തിരഞ്ഞെടുക്കാറുള്ളത് ആസിഫ് അലി പറഞ്ഞു.
Post Your Comments