CinemaGeneralLatest NewsMollywoodNEWS

വിവാഹം കഴിഞ്ഞ് പത്ത് മാസം ; സന്തോഷം പങ്കുവെച്ച് താര ദമ്പതികൾ

സീത എന്ന സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കവേയായിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം.

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സീത എന്ന സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കവേയായിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം.

തുടര്‍ന്ന് വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 20നായിരുന്നു താന്‍ ഒരാണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കുഞ്ഞിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുണ്ടായ സന്തോഷത്തില്‍ നില്‍ക്കവേ ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് പത്ത് മാസം തികയുന്നു എന്ന സന്തോഷമാണ് നടന്‍ പങ്കുവെച്ചത്.

അമ്പിളി ദേവിക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്. നേരത്തെ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമായിരുന്നു അമ്പിളി ദേവിയുടെ രണ്ടാമത്തെ വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button