വർഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തിൽ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് സിന്ധു വർമ. നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് താരമിപ്പോൾ. ‘ഭാഗ്യജാതകം’, ‘പൂക്കാലം വരവായി’ എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞ സിന്ധു തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പറയുന്നു.
നടന് മനു വര്‍മ്മയാണ് താരത്തിന്റെ ഭര്‍ത്താവ്. ”ഞങ്ങൾക്ക് രണ്ട് മക്കളാണ്. മോൻ ഗിരിധർ വർമ്മ പ്ലസ് ടൂവിന് പഠിക്കുന്നു. മകൾ ശ്രീ ഗൗരിക്ക് 11 വയസ്സായി. മോൾക്ക് തലച്ചോറിൽ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്. അവൾ ഒരു വീൽ ചെയർ ബേബി ആണ്. നടക്കില്ല, സംസാരിക്കില്ല. രണ്ട് മേജർ സർജറികൾ കഴിഞ്ഞു. ഏപ്പോ വേണമെങ്കിലും രോഗം ഭേദമാകാം. ഇന്ത്യ മുഴുവൻ മോളുടെ ചികിത്സയ്ക്കായി പോയിട്ടുണ്ട്. അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്നു തന്നെയാണ് പ്രതീക്ഷ. എല്ലാവരുടെയും പ്രാർത്ഥന എന്റെ മോൾക്ക് വേണം.” താരം പറഞ്ഞു
‘ഗാനഗന്ധർവൻ’ എന്ന മമ്മൂട്ടി–രമേശ് പിഷാരടി ചിത്രത്തിലെ സ്കൂൾ പ്രിൻസിപ്പലിന്റെ വേഷത്തിലേക്ക് മമ്മൂക്ക പറഞ്ഞിട്ട് വിളിച്ചതെന്നു സിന്ധു പറയുന്നു. ‘അച്ഛനുമായും കുടുംബവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മോളുടെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാം. അങ്ങനെയാണ് സിനിമയിൽ ഒരു തിരിച്ചു വരവിന് അവസരംഒരുക്കിയത്. അത് ഇപ്പോഴത്തെ അവസ്ഥയിൽ വലിയ സഹായമായി’’.– സിന്ധു കൂട്ടിച്ചേര്‍ത്തു
Post Your Comments