മലയാളത്തിലെ യുവ താരം ഷെയിന്‍ നിഗം സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെപേരില്‍ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കുമെന്നു സൂചന. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍നിന്നും നിര്‍മാതാക്കള്‍ പിന്മാറും. ഈ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.
വെയില് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ജോബി ജോര്‍ജും ഷെയിനുമായുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സെറ്റില്‍ തന്നെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിന്‍ സംവിധായകനെതിരെ രംഗത്ത് വരുകയും തുടര്‍ന്ന് വിവാദങ്ങള്‍ വലുത് ചര്‍ച്ചയാകുന്നതും. മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള ഷെയിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വെല്ലുവിളിയായികണ്ട് നിര്‍മാതാക്കള്‍ നടപടിക്കൊരുങ്ങുന്നത്.
അഞ്ചു കോടിയിലധികം രൂപ മുതല്‍ മുടക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ഷെയിന്‍കാരണം മുടങ്ങിയതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചത്. കൂടുതല്‍ നടപടികള്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും അസോസിയേഷന് അറിയിച്ചു.
Post Your Comments