CinemaGeneralLatest NewsMollywoodNEWS

രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി ; കനിവ് തേടി മോളി കണ്ണമാലി ഫേസ്ബുക്ക് ലൈവിൽ

ചെക്കപ്പിന് പോകാൻ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ആഭരണമെല്ലാം വിറ്റു. ഇനി നാലുസെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂ

ഹൃദ്രോഗ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്കായി ബിനീഷ് ബാസ്റ്റിന്റെ സഹായാഭ്യർഥന. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരം സുമനസുകളുടെ സഹായം അഭ്യർഥിച്ച് എത്തിയത്. രണ്ട് തവണ തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും തുടർന്ന് ചികിൽസിക്കാൻ പണമില്ലാത്ത അവസ്ഥയിലാണെന്നും മോളി ലൈവിൽ പറയുന്നു.

ചെക്കപ്പിന് പോകാൻ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ആഭരണമെല്ലാം വിറ്റു. ഇനി നാലുസെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അവർ പറയുന്നു. തന്റെ അവസ്ഥ അറിഞ്ഞ് മമ്മൂട്ടി സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. സ്നേഹമുള്ളവർ കഴിയുന്നത് പോലെ സഹായിക്കണമെന്നാണ് അവർ ലൈവിൽ ആവശ്യപ്പെടുന്നത്.

കുറച്ച് നാൾ മുമ്പ് സ്റ്റേജ്ഷോയ്ക്കുള്ള റിഹേഴ്സലിനിടെയാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിൽസ ഇനിയും പണം ആവശ്യമാണ്. കണ്ണമാലി മോളിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ; Molly, Ac/No : 67226487228, IFS Code : SBIN 0070141,Branch:Thoppumpady,cochin

shortlink

Related Articles

Post Your Comments


Back to top button