
മലയാള സിനിമയുടെ അഭിമാനമായ മഹാനടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായി മുന്‍പ് നെടുമുടി വേണു നടത്തിയ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. അഭിമുഖത്തില്‍ കൊമേഴ്സ്യല്‍ നായകന്റെ രൂപസങ്കല്പ്പമില്ലാത്ത നടനെന്ന് പറയുന്നതില്‍ കുറച്ചില് തോന്നുമോ എന്ന് നെടുമുടി വേണു മോഹന്‍ലാലിനോട് ചോദിച്ചിരുന്നു.
ഇതിന് മോഹന്‍ലാല്‍ നല്കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. കോമേഴ്സ്യല്‍ നായകന്റെ രൂപസങ്കല്പ്പമില്ലാത്ത നടന് ഇത്രയേറെ ആളുകളുടെ ഇഷ്ടവും ജനപ്രീതിയും പിടിച്ചു പറ്റാന്‍ സാധിക്കുന്നത് കേരളത്തിലായതുകൊണ്ട് മാത്രമാണോ എന്നും നെടുമുടി വേണു ചോദിച്ചു. കോമേഴ്സ്യല്‍ നായകന്റെ രൂപസങ്കല്പ്പമില്ലാത്ത നടനെന്ന് പറയുന്നതില്‍ കുറച്ചിലില്ല എന്നായിരുന്നു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
അഭിമാനം മാത്രമേയൂളളൂവെന്നും താനും വേണു ചേട്ടനും എല്ലാം അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ജനപ്രീതി നേടാന്‍ കഴിഞ്ഞത് കേരളത്തിലായതുകൊണ്ട് മാത്രമായിരിക്കാം. നമ്മള്, ശ്രീനിവാസന്, ഗോപി ചേട്ടന് എന്നിവരെല്ലാം സാമ്പ്രദായിക നായക സങ്കല്‍പ്പത്തില്‍ നിന്നും എത്രയോ മാറി നില്‍ക്കുന്നവരാണ്. അതില്‍ അഭിമാനം കൊളളണം.അതൊരു ഭാഗ്യമായിട്ട് കരുതണം മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments