CinemaGeneralLatest NewsMollywoodNEWS

ഒരാഴ്ച കഴിഞ്ഞു ഞാന്‍ ഇറങ്ങുമെടാ: കൊച്ചിന്‍ ഹനീഫ അവസാന നാളുകളില്‍ പറഞ്ഞതിനെക്കുറിച്ച് കോട്ടയം നസീര്‍

ഹനീഫിക്കയ്ക്ക് വേണ്ടി ആ രണ്ടു സിനിമയ്ക്കും ശബ്ദം നല്‍കിയത് ഞാനാണ്

മിമിക്രി എന്ന കലയില്‍ ‘പെര്‍ഫക്ഷന്‍’ എന്ന വാക്കിന്റെ ഉദാഹരണമാണ് കോട്ടയം നസീര്‍. തനിക്ക് സ്റ്റേജില്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൊച്ചിന്‍ ഹനീഫ ആണെന്നും അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ മായാതെ കിടക്കുന്നത് അവസാന നാളുകളില്‍ കൊച്ചിന്‍ ഹനീഫയെ താന്‍ ഫോണില്‍ വിളിച്ച് സുഖ വിവരം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ആണെന്നും കോട്ടയം നസീര്‍ പറയുന്നു. അടുത്തിടെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് കോട്ടയം നസീര്‍ മനസ്സ് തുറന്നത്.

‘അദ്ദേഹത്തിന് സുഖമില്ലാതെ കിടക്കുന്ന സമയത്ത് ഇടവേള ബാബു ചേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു ഹനീഫിക്ക സുഖമില്ലാതെ ഇരിക്കുകയാണ് ഒന്ന് വിളിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇപ്പോള്‍ എങ്ങനെയുണ്ട് അസുഖം എന്ന് ചോദിച്ചപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞത് ‘ഞാന്‍ അടുത്ത ആഴ്ച ഇറങ്ങുമെടാ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഇവിടെ നിന്ന് ഇറങ്ങിയ ശേഷം രണ്ടു സിനിമ ഡബ്ബ് ചെയ്യാനുണ്ട്, ഒന്ന്‍ യന്തിരനും മറ്റൊന്ന് മദിരാശി പട്ടണവും’. അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹം മരിക്കുന്നത്. ഹനീഫിക്കയ്ക്ക് വേണ്ടി ആ രണ്ടു സിനിമയ്ക്കും ശബ്ദം നല്‍കിയത് ഞാനാണ്’.

shortlink

Related Articles

Post Your Comments


Back to top button