ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഗായികയാണ് ശിഖ പ്രഭാകർ. കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകനായ ഫൈസൽ റാസിയുമായി താരം വിവാഹിതയായത്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത് . മഹാരാജാസ് കോളേജിൽ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു. വിവാഹത്തിന് ശേഷം നടന്ന സത്കാരത്തിൽ നിരവധി താരങ്ങളാണ് പങ്കെടുത്ത്.
വിവാഹ ദിവസം നിറയെ ആഭരണങ്ങൾ അണിഞ്ഞു, മുല്ലപ്പൂ ചൂടി സുന്ദരിയായിട്ടാണ് ശിഖ വേദിയിൽ എത്തിയത്. ഗോൾഡൻ കുർത്തിയും മുണ്ടും അണിഞ്ഞാണ് വരൻ വിവാഹ വേദിയിൽ എത്തിയത്. വിവാഹ റിസ്പഷൻ തികച്ചും വ്യത്യസ്തമായിട്ടായിരുന്നു നടന്നത്. തലയിൽ തട്ടമിട്ട മൊഞ്ചത്തിയായിട്ടാണ് ശിഖ എത്തിയത്. കേക്ക് കട്ട് ചെയ്ത ശേഷം ശിഖയുടെ വായിൽ വച്ച് നൽകിയ ഫൈസൽ വേദിയിൽ വച്ച് ശിഖയ്ക്ക് പരസ്യ ചുംബനം നൽകിയത് കര ഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
എന്നാൽ ഞങ്ങളുടെ ശിഖ ഇങ്ങനെയല്ല. നാച്ചുറൽ ലുക്കിലായിരുന്നു ശിഖയെ കാണാൻ ഭംഗി, മേക്കപ്പിട്ട ആളെ ഒന്ന് പറഞ്ഞു തരുമോ ആ ഭാഗത്തു പോലും പോകാതിരിക്കാൻ ആണ് എന്ന് തുടങ്ങി വളരെ രസകരമായ കമന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ പ്രചരിക്കുന്നത്. എന്നാൽ മറ്റ് ചിലർ ഹിന്ദു പെൺകുട്ടികൾക്ക് മുസ്ലിം പയ്യൻമാരെ മതി എന്ന് ആയിട്ടുണ്ട് . ഇത്തരം വിവാഹങ്ങൾ ഉടനെ നിരോധിക്കണം എന്നും അഭിപ്രായപ്പെടുന്നുണ്ട്.
Post Your Comments