CinemaGeneralLatest NewsNEWS

ഞാന്‍ പുശ്ചിച്ചിരുന്ന എന്‍റെ സുഹൃത്ത് ഇന്ന് സിനിമയിലെ ഹീറോ : അജു വര്‍ഗീസ്‌ പറയുന്നു

ചിത്രത്തിന്റെ കഥ ത്രില്ലര്‍ ആണെന്നറിഞ്ഞെങ്കിലും എന്റെ റോള്‍ കോമഡിയാണെന്നാണ് കരുതിയത്

ആദ്യമായി പോലീസ് വേഷം ചെയ്തതിന്റെ ത്രില്ലിലാണ് നടന്‍ അജു വര്‍ഗീസ്‌. ഹെലന്‍ എന്ന ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുമ്പോള്‍ അജു വര്‍ഗീസിന്റെ നെഗറ്റീവ് ടച്ചുള്ള പോലീസ് കഥാപാത്രം വലിയ കയ്യടി നേടുകയാണ്‌. ആദ്യമായി പോലീസ് വേഷം ചെയ്തതിനെക്കുറിച്ചും ചിത്രത്തിലെ ഹീറോയായ തന്റെ സുഹൃത്ത് നോബിളിനെക്കുറിച്ചും അജു വര്‍ഗീസ്‌ തുറന്നു സംസാരിക്കുകയാണ്.

‘പൊക്കമില്ലാത്തതിനാല്‍ പോലീസ് പണി നമ്മളെക്കൊണ്ട് പറ്റില്ലെന്നായിരുന്നു എന്റെ വിചാരം. കോസ്റ്റ്യൂം ചെയ്യുന്ന ചേട്ടനോട് ഷൂവിന് അല്‍പം സോള്‍ കൂട്ടിത്തരാന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടു. ചിത്രീകരണത്തിനായി യൂണിഫോമിട്ടപ്പോള്‍ വലിയ സന്തോഷമായി. ചിത്രത്തിന്റെ കഥ ത്രില്ലര്‍ ആണെന്നറിഞ്ഞെങ്കിലും എന്റെ റോള്‍ കോമഡിയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് കണ്ണില്‍ ചോരയില്ലാത്ത ചൊറിയന്‍ കഥാപാത്രമാണ് എന്റെതെന്ന് മനസിലാകുന്നത്. ചിത്രത്തിലെ ഹീറോ നോബിളും ഞാനും വിനീതും ഒരേ കോളേജിലാണ് പഠിച്ചത്. നോബിളിന് അന്നേ സിനിമാ പ്രാന്തുണ്ട്. അന്ന് ഞങ്ങളാണ് പിന്തിരിപ്പിച്ചത്. അവന്റെ അഭിനയ മോഹം യാഥാര്‍ത്ഥ്യമാകാന്‍ 17 വര്‍ഷമെടുത്തു. എന്നാല്‍ ഞെട്ടിച്ചത് ഇതൊന്നുമല്ല. ഷൂട്ടിംഗിന്റെ ആദ്യ ദിനത്തില്‍ ക്ലാപ്പ് അടിക്കുമ്പോഴാണ് മനസിലായത് സിനിമയുടെ തിരക്കഥയും നോബിളിന്റെതാണെന്ന്. അന്ന് പുശ്ചിച്ച ഞാനടക്കം എല്ലാവരുടെയും മുന്നില്‍ നോബിള്‍ ഇന്ന് ഹീറോയാണ്. മനോരമയിലെ ഞായറാഴ്ച സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

shortlink

Related Articles

Post Your Comments


Back to top button