എണ്‍പതുകളില്‍ ചലച്ചിത്ര മേഖലയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഇവരുടെ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളിലാണ് താരങ്ങൾ ഈ ആഘോഷരാവ് നടത്തുന്നത്.
ഇപ്പോഴിതാ തുടർച്ചയായ പത്താം വർഷവും താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ ഒത്തുചേരലിന് ഇവർ നൽകിയ പേര്.
ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടൽ. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഡ്രസ്സ് കളർ കോഡ്.
2009ൽ സുഹാസിനിയും, ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും ഓരോ കളർ തീമിൽ ഒരു താരങ്ങളുടെ വീട്ടിൽ ആണ് ഒത്തുകൂടുന്നത്.
മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു.
രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവർ തിരക്കുമൂലം എത്തിയില്ല. റിയൂണിയൻ ക്ലബിൽ ഇപ്പോൾ 50 അംഗങ്ങളാണുള്ളത്.
Post Your Comments