ഒരുകാലത്ത് സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയാണ് മായ മൌഷ്മി. കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഒരു നടി ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കുമ്പോൾ തന്നെ അവരെ പറ്റി നൂറായിരം ഗോസിപ്പുകളാണ് പുറത്ത് വരുക പതിവ്.എന്നാൽ ഒറ്റ ഗോസിപ്പുകൾക്കും മറുപടി നൽകാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ.
തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്ന് ഒരു സ്വകര്യ അഭിമുഖത്തിന് നൽകിയ അഭിമുഖത്തിൽ മായ പറയുന്നു ” ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാൻ. ലീവ് എന്ന് പറഞ്ഞാൽ, എനിക്ക് ഒരു മകൾ കൂടി ജനിച്ചു നിഖിതാഷ. അവൾ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഇപ്പോൾ അവൾക്ക് അഞ്ച് വയസ്സായി. മോൾ സ്കൂളിൽ പോയി തുടങ്ങി. ഇനിയിപ്പോൾ ഞാൻ അഭിനയത്തിലേക്ക് വരാൻ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ”, മായ പറയുന്നു.
തന്റെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ” അയ്യോ അത് ഞാൻ നോർത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര് മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര് എനിയ്ക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാൻ മായ മൗഷ്മി ആയി മാറിയത്”, മായ കൂട്ടിച്ചേര്‍ത്തു. മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിൻ ആണ് മായയുടെ ഭർത്താവ്; അമൻ മകനും.
Post Your Comments