സ്ത്രീധനത്തിന്‍റെ പേരില്‍ നാട്ടിൽ നടക്കുന്നത് വെറും മരണങ്ങളല്ല അവ കൊലപാതകങ്ങളാണെന്ന് നടന്‍ ടൊവീനോ തോമസ്. നവംബർ 26നു സംസ്ഥാനതല സ്ത്രീധന നിരോധന ദിനാചരണം നടത്താനിരിക്കെയാണ്, ഫേസ്ബുക്ക് പോസ്റ്റുമായി ടൊവീനോ എത്തിയിരിക്കുന്നത്. പാലക്കാട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജിലാണ് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം നടക്കുന്നത്. വിവാഹം ഒരു കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട വില്പന ചരക്കുകൾ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
“പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികൾ വലിയൊരു വിഭാഗം ഒട്ടൊരഹങ്കാരത്തോടെ വർണ്ണിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനുളിൽ ഇരുനൂറ്റിമൂന്ന് സ്ത്രീകൾ, ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു . കഴിഞ്ഞ വർഷം മാത്രം പതിനാറ് നിരപരാധികളായ സ്ത്രീകൾ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. ഈ വിവരങ്ങൾ കേരള പോലീസിന്റെ ക്രൈം റെക്കാർഡ്സ് ബ്യൂറോ വെബ്സൈറ്റിൽ ലഭ്യവുമാണ്. സ്ത്രീധനസംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം കൊലപാതകങ്ങൾ നടന്നിരിക്കുന്നത്..”, ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. ദിനാചരണത്തിൽ പങ്കെടുക്കാൻ താനും ഒപ്പമുണ്ടാവുമെന്ന് ടൊവിനോ അറിയിച്ചു.
Post Your Comments