GalleryGeneralInterviewsNEWS

“സച്ചിൻ വാതുവയ്പ്പിൽ ഉണ്ടായിരിക്കല്ലേ എന്ന് പ്രാർത്ഥിക്കുമായിരുന്നു”, താനൊരു കടുത്ത സച്ചിൻ ആരാധകനായിരുന്നെന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സും ഇത്തരത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

മലയാള സിനിമലോകത്ത്, നടനെന്ന നിലയിലും സമീപകാലത്ത് മോഹൻലാൽ നായകനായ ലൂസിഫർ സിനിമയുടെ സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. അവസാനമിറങ്ങിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലും മികച്ച അഭിനയമികവ് തെളിയിച്ചിരുന്നു പൃഥ്വിരാജ്. ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

പൃഥ്വിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സാണ്‌, ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍, സ്വകാര്യമായ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കടുത്ത ആരാധകാനാണ് താനെന്നാണ് പൃഥ്വി അറിയിച്ചത്. ചെറുപ്പം മുതലേ താന്‍ സച്ചിന്റെ കടുത്ത ആരാധകനായിരുന്നു, വാതുവെയ്പ്പ് വിവാദങ്ങള്‍ നടന്നിരുന്ന സമയത്ത് സച്ചിന്‍ അതിന്റെ ഭാഗമാകരുതേയെന്ന് ഒറ്റയ്ക്കിരുന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കാരണം അദ്ദേഹം അതില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ക്രിക്കറ്റ് കാണുന്നതിൽ നിന്ന് തന്നെ താൻ മാറിയേനെ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സും ഇത്തരത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വി സൂപ്പര്‍സ്റ്റാറായി എത്തുമ്പോള്‍ ആരാധകനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. പൃഥ്വിരാജിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്‌.

സച്ചിനു പുറമെ, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കൂടി ആരാധകനാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button