മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് പാര്‍വതി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ച അഭിഭാഷകനും സംവിധായകനുമായ കിഷോറിനെതിരെ താരം പരാതി നല്‍കിയിരുന്നു. പാർവതിയുടെ അച്ഛനെയും സഹോദരനെയും മെസൻജർ വഴി തന്നെക്കുറിച്ച് വളരെ മോശമായ വിവരങ്ങൾ കൈമാറി എന്നാണ് പൊലീസിന് പാർവതി നൽകിയിരിക്കുന്ന പരാതി. സംവിധായകന്റെ ശല്യം ഒട്ടും സഹിക്കവയ്യാതെയാണ് താരം പരാതി നല്‍കിയത്.
മെസ്സഞ്ചർ ആപ്പിലൂടെ പാർവതിയുടെ സഹോദരനെ ബന്ധപ്പെട്ട ഇയാള്‍ പാർവതിയെ കുറിച്ച് വളരെ പ്രധാനമായ ഒരു കാര്യം പറയാൻ ഉണ്ടെന്നു പറയുകയും പാർവതി അമേരിക്കയിൽ അല്ല എന്നും ചില പ്രശ്നങ്ങളിൽ പെട്ട് കൊച്ചിയിൽ തന്നെ ഉണ്ടെന്നും അറിയിച്ചു. പാർവതിയെ താൻ രക്ഷിക്കാം എന്ന് വരെ ഇയാൾ പറഞ്ഞു. ഇയാളുടെ വാക്കുകൾ പാർവതിയുടെ സഹോദരൻ അവഗണിച്ചപ്പോൾ ഇതേ കാര്യം പറഞ്ഞു കൊണ്ട് പിന്നീട് കിഷോര്‍ പാർവതിയുടെ അച്ഛനെയും ബന്ധപ്പെട്ടു. തങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതു അവസാനിപ്പിക്കാൻ അവർ പറഞ്ഞിട്ടും ഇയാൾ അത് കേൾക്കാൻ കൂട്ടാക്കാതെ ഇരുന്നതോടെ ആണ് അയാൾ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം പാര്‍വതി പൊലീസിന് പരാതി നൽകിയത്.
സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി അദ്ദേഹം എലത്തൂർ പൊലീസിന് കൈമാറുകയും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments