കോളേജ് പഠന കാലത്ത് തുടങ്ങിയ സൗഹൃദവും പ്രണയവും സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയും ഗായിക ശിഖ പ്രഭാകരനും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി. ഇന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് വിവാഹ സല്‍ക്കാരം നടക്കും.
വിവാഹ വാര്‍ത്ത താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.. ”ഈ നിമിഷത്തേക്കാള്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികില്‍. മൈ ബെസ്റ്റ് ബഡ്ഡി. എന്റെ ബെറ്റര്‍ ഹാഫ് എക്കാലത്തെയും എന്റെ പ്രചോദനം . നീ എന്നും .എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. ഇതിനായിട്ടാണ് നമ്മള് ഇത്രകാലം കാത്തിരുന്നത്. ഞങ്ങള്‍ ഇവിടെയുണ്ട്. എല്ലാവര്ക്കും നന്ദി ഞങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും , ശത്രുക്കള്‍ക്കും, ഞങ്ങളെ ഹൃദയത്തില്‍ വഹിക്കുന്ന എല്ലാവര്ക്കും നന്ദി” ഫൈസല്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
മ്യൂസിക്കല്‍ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശിഖ. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനു ആരാധകരെ നേടിക്കൊടുത്തത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസല്‍ തന്നെയാണ്.
Post Your Comments