മലയാള സിനിമ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹാനടൻ മോഹൻലാൽ നായകനാകുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ കലാസംവിധാനം സാബു സിറിൾ ആണ്. ഇതിഹാസകഥാപാത്രം കുഞ്ഞാലിമരക്കാരുടെ കടൽ യുദ്ധങ്ങൾ ചുരുങ്ങിയ ചിലവിൽ, അതും ഹോളിവുഡ് കലാകാരമാരുടെ നേതൃത്വത്തിൽ ചെയ്തതെങ്ങനെയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സാബു സിറിൾ. അമ്പതാമത് ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ആര്‍ട്ട് വര്‍ക്കുകളെ പറ്റി സംസാരിക്കുകയായിരുന്നു സാബു.
മറ്റ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പോലെയല്ലായിരുന്നു മരയ്ക്കാര്‍, ബഡ്ജറ്റിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു ഈ ചിത്രത്തിന്. ഇതുകൊടുത്തന്നെ, ചിത്രത്തിന് വേണ്ടി പലതരത്തിലുള്ള പുതിയ പുതിയ ഐഡിയകളും പരീക്ഷണങ്ങളും വേണ്ടിവന്നു. ചിത്രത്തിന് വേണ്ടി കടല്‍ ദൃശ്യങ്ങള്‍ ഒരുക്കിയത് ഒരു വലിയ ടാങ്കിനുള്ളില്‍ സെറ്റിട്ടാണ്. അതുപോലെ കടലിലെ തിരമാല ഒരുക്കിയതും ബഡ്ജറ്റ് കുറഞ്ഞ രീതിയിലായിരുന്നു. പക്ഷെ, വളരെ ഫലപ്രദമായ രീതിയിലായിരുന്നു അത്, അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിൻറെ ഈ ഏറ്റവും പുതിയ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് അനിബ്രെയിന്‍ കമ്പനിയാണ്. ലോക സിനിമയിലെ തന്നെ പല ബ്രഹ്മാണ്ഡ സിനിമകള്‍ക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിങ്സ്മാന്, ഗ്വാര്ഡിയന് ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്ട്രെയിന്‍ജ്ജ്, നൗ യൂ സീ മീ 2 പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അവയിൽ ചിലതുമാത്രമാണ്. അതുകൊണ്ടുതന്നെ, കാത്തിരിക്കാം മലയാള സിനിമയുടെ ലെവല്‍ മാറ്റുന്ന വി എഫ് എക്സ് വര്‍ക്കുകള്‍ക്കായി.
പ്രഭു, സുനില്‍ ഷെട്ടി, അര്ജുന്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യര്‍ തുടങ്ങിയ വലിയ താരനിരയാണ് ഈ ചിത്രത്തിലുള്ളത്.
Post Your Comments