ഹിന്ദിയില്‍ നിന്ന് പരിഭാഷ ചെയ്‌തെത്തുന്ന പരമ്പരകള്‍ക്ക് കേരളത്തിലും പ്രേക്ഷക സ്വീകാര്യതയുണ്ട്. കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ തുടങ്ങിയ സീരിയലുകള്‍ക്ക് ലഭിച്ച പ്രേക്ഷക പ്രീതിയ്ക്ക് പിന്നാലെ പുതിയ പരമ്പര കൂടി എത്തിക്കുകയാണ് ഏഷ്യാനെറ്റ്.
സ്റ്റാര്‍ പ്ലസില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മൊഹബത്ത് എന്ന പരമ്പരയുടെ മലയാളം പതിപ്പ് ഏഷ്യാനെറ്റില്‍ തിങ്കളാഴ്ച പ്രദര്‍ശനം ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണിക്കും രാത്രി 10.30നും ആയിരിക്കും പരമ്പര സംപ്രേഷണം ചെയ്യുക. ഫാന്റസിയും മാജിക്കും ഇടകലര്‍ന്ന വിസ്മയ പ്രണയകഥ എന്നാണു മൊഹബത്തിനെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.
സ്റ്റാര്‍ പ്ലസില്‍ 20 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്തിനു പിന്നാലെയാണ് മലയാളത്തിലേയ്ക്കും പരമ്പര എത്തുന്നത്. വിക്രം സിങ് ചൗഹാനാണ് സീരിയലില്‍ നായകനായ അമന്‍ ജുനൈദ് ഖാന്‍ എന്ന കഥാപാത്രമയി എത്തുക. അതിഥി ശര്‍മയാണ് നായിക വേഷത്തിലെത്തുന്നത്.
Leave a Comment