മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിനു ലഭിച്ച ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ‘നിറക്കൂട്ട്’, ഒരു പക്ഷെ മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ പദവിയ്ക്ക് തുടക്കം കുറിച്ച ചിത്രം കൂടിയാണ് ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘നിറക്കൂട്ട്’. തെന്നിന്ത്യന്‍ സിനിമകളില്‍ ഉള്‍പ്പടെ ചിത്രത്തിന്റെ റീമേക്ക് വിജയം കൊയ്തപ്പോള്‍ ബോളിവുഡില്‍ മാത്രമാണ് ‘നിറക്കൂട്ട്’ ഒരു ബോക്സോഫീസ് ദുരന്തമായത്.
‘ഷോലെ’ എന്ന സിനിമയിലൂടെ അന്ന് ബോളിവുഡില്‍ കത്തി നിന്ന ധര്‍മേന്ദ്രയായിരുന്നു മമ്മൂട്ടിയുടെ റോള്‍ ഹിന്ദിയില്‍ അവതരിപ്പിച്ചത്. അന്നത്തെ ബോളിവുഡ് ഹിറ്റ് നായിക ജയപ്രദയാണ് ഉര്‍വശി ചെയ്ത വേഷം ബോളിവുഡില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ബോളിവുഡില്‍ ഈ ചിത്രം ചരിത്ര വിജയം നേടുമെന്നു പ്രതീക്ഷവെച്ചിടത്താണ് വലിയ തിരിച്ചടി നേരിട്ടത്. ജോഷി തന്നെയായിരുന്നു ‘നിറക്കൂട്ടി’ന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത്. ബോളിവുഡ് സൂപ്പര്‍ താരം രാജേഷ് ഖന്നയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഡെന്നിസ് ജോസഫ് മലയാളത്തില്‍ ആദ്യമായി തിരക്കഥ രചിച്ച ചിത്രമായിരുന്നു ‘നിറക്കൂട്ട്’. മമ്മൂട്ടി എന്ന നടന് സൂപ്പര്‍ താര ഇമേജിലേക്ക് വളരാന്‍ സഹായകമായ ചിത്രം അന്നത്തെ ഇന്ടസ്ട്രി ഹിറ്റ് എന്ന നിലയിലാണ് ബോക്സോഫീസില്‍ തരംഗമായത്.
Post Your Comments