
മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുന്ന സിനിമ, വണ്ണിന്റെ ഫസ്റ്റ്ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കറുത്ത കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്.
ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് വിശ്വനാനാഥാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നടന് കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നു.
ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ മുതലായ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം. ഈ വര്‍ഷമാദ്യം മമ്മൂട്ടി നായകനായ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ ജീവിതം പറയുന്ന ചിത്രം ‘യാത്ര’ ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായുള്ള മമ്മൂട്ടിയുടെ വരവ്.
Post Your Comments